കൊല്‍ക്കത്ത|
jibin|
Last Modified തിങ്കള്‍, 12 ജനുവരി 2015 (18:04 IST)
ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും മുന്‍ റെയില്‍വെ മന്ത്രിയുമായ മുകുള്‍ റോയ്ക്ക് സിബിഐയുടെ സമന്‍സ് ലഭിച്ചതോടെയാണ് തൃണമൂലിന് ഇരുട്ടടി ലഭിച്ചത്.
ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചന നല്‍കിയതിന് തൊട്ടുപിന്നാലെയാണ് മുകുള്‍ റോയ്ക്ക് സിബിഐയുടെ സമന്‍സ് ലഭിച്ചത്.
ചിട്ടിതട്ടിപ്പ് കേസില്‍ സംസ്ഥാന ഗതാഗതമന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ നേതാവുമായ മദന്‍ മിത്രയെ കഴിഞ്ഞ മാസം അറസ്‌റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ കൂടാതെ തൃണമൂല്‍ എംപിമാരായ കുനാല്‍ ഘോഷ്, സൃഞ്‌ജോയ് ബോസ് എന്നിവരെയും പാര്‍ട്ടി വൈസ് പ്രസിഡന്റ് രജത് മജുംദാറിനെയും നേരത്തെതന്നെ
സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യം തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.