തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 18 ഡിസംബര്‍ 2014 (17:17 IST)
പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെ കുറിച്ച് നിയമസഭയില്‍ തുറന്നടിച്ച കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎൽഎയായ കെബി ഗണേഷ് കുമാര്‍ സര്‍ക്കാരിനെതിരെയും രംഗത്ത്. താന്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുമെന്നും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താൻ പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പിലെ മൂന്ന് പഴ്സ്ണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നേരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചു നില്‍ക്കും. അഴിമതിക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ലോകായുക്തയ്ക്ക് മുമ്പാകെ തെളിവുകള്‍ കൈമാറാന്‍ തയാറാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിനായി ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും. ഈ സർക്കാരിന്റെ ഭരണത്തിൽ ആർക്കും തൃപ്തിയില്ലന്നും. ഭരണത്തില്‍ നേട്ടമുള്ളത് 21 മന്ത്രിമാർക്കും അവർക്ക് ചുറ്റിലുള്ളവർക്ക് മാത്രമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
താന്‍ ബിജെപിയിലേക്ക് പോവുമെന്ന പ്രചരണം സത്യമല്ല. ഇത് സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. തന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കേരളാ കോണ്‍ഗ്രസ് (ബി) ആണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. സ്വതന്ത്രനായി നിന്നാലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയുമെന്നും. മുസ്ളീംലീഗിനെതിരെയല്ല താൻ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെ കുറിച്ച് താന്‍ നല്‍കിയ കത്ത് കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഒട്ടും ആത്മാർത്ഥതയില്ലാതെയാണ് മുഖ്യമന്ത്രി പെരുമാറിയത്. സമിതിക്ക് മുമ്പാകെ തെളിവ് നൽകാൻ മുഖ്യമന്ത്രി അവസരം നൽകിയില്ലെന്നും ഗണേഷ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.