യുപിയില്‍ ഏഴുവയസുകാരി കൂട്ടമാനഭംഗത്തിനിരയായി

 യുപി,മാനഭംഗം,പൊലീസ്
ലക്നൌ| VISHNU.NL| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (11:14 IST)

യുപിയില്‍ വീണ്ടും കൂട്ടമാനഭംഗം. മുസാഫര്‍നഗറില്‍ ഏഴുവയസുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന്‌ മാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്. ഞായറാഴ്ച വൈകുന്നേരമായിരുന്നു പെണ്‍കുട്ടി മാനഭംഗത്തിനിരയായത്.

വയലിലേക്കു പോയ പെണ്‍കുട്ടിയെ യുവാവ്‌ തട്ടിക്കൊണ്ടുപോയ ശേഷം രണ്ടു കൂട്ടുകാരുടെ സഹായത്തോടെ മാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തെന്‍ തുടര്‍ന്ന് രക്തത്തില്‍ കുളിച്ച് അവശയായ പെണ്‍കുട്ടിയെ ഉപേക്ഷിച്ച ശേഷം യുവാക്കള്‍ രക്ഷപെട്ടു.

പെണ്‍കുട്ടിയെ കാണാതെ വന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് രക്തത്തില്‍ കുളിച്ച് അവശനിലയില്‍ വയലില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരാണ്‌ വിവരം പോലീസിനെ അറിയിച്ചത്‌. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്‌.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ്‌ പ്രതികളില്‍ ഒരാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്‌. മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്‌. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന്‌ പോലീസ്‌ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :