ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി

മുസാഫര്‍നഗര്‍| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (11:10 IST)
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ഞായറാഴ്ച വീടിനു സമീപമുള്ള വയലില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പിന്നീട് ഗുരുതരാവസ്ഥയില്‍ വയലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഗുരുതരമായ അനാസ്ഥ കാണിച്ചുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

പൊലീസ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പത്തുമണിക്കൂര്‍ വൈകിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേര്‍ ഒളിവിലാണ്. പീഡനത്തിനിരയായ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :