പൂജാരിക്കൊപ്പം താമസിച്ചിരുന്ന യുവതി പൊള്ളലേറ്റ് മരിച്ചനിലയില്‍

ഇടുക്കി| Last Modified ശനി, 21 ജൂണ്‍ 2014 (10:52 IST)
ക്ഷേത്രത്തിലെ പൂജാരിക്കൊപ്പം താമസിച്ചിരുന്ന യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍. ഏലപ്പാറ ചിന്നാര്‍ ദിവങ്കല്‍ ക്ഷേത്രത്തിലെ പൂജാരിയോടൊപ്പം താമസിച്ചിരുന്ന മുരിക്കാശ്ശേരി സ്വദേശിനി ഗീതയാണ് (39) മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ പൂജാരി പ്രസാദ് (44) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇവരുടെ മുറിയില്‍ നിന്ന് തീ ഉയരുന്നതും ബഹളവും കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ ഗീതയെ മരിച്ച നിലയിലും പ്രസാദിനെ പൊള്ളലേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു.

ഗീതയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളും ഉള്ളതായി പോലിസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :