ഹൈദരാബാദ്|
Last Modified ചൊവ്വ, 25 നവംബര്‍ 2014 (11:38 IST)
രാജ്യത്തെ ലജ്ജിപ്പിക്കുന്ന സംഭവങ്ങള്‍ വീണ്ടും. രണ്ടാം ക്ലാസുകാരിയുടെ നഗ്നത മൊബൈല്‍ ക്യാമറയില്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പകര്‍ത്തിയതായി പരാതി. ഹൈദരാബാദിലെ ഒരു സ്കൂളിലാണ് ലജ്ജാവഹമായ സംഭവം അരങ്ങേറിയത്. മൂത്രപ്പുരയ്ക്കുള്ളില്‍ കടന്ന് ഒമ്പതാം ക്ലാസുകാരായ ഒരു സംഘം വിദ്യാര്‍ഥികള്‍ രണ്ടാം ക്ലാസുകാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവത്രേ.
സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ
സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്കൂളില്‍ പ്രതിഷേധവുമായി എത്തി. എന്നാല്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ നിലപാട്.
ചെറിയ കുട്ടികള്‍ക്കായുള്ള മൂത്രപ്പുരയില്‍ രണ്ട് പെണ്‍കുട്ടികള്‍ മൂത്രവിസര്‍ജനം നടത്തുന്ന അവസരത്തില്‍ ഒരു മുതിര്‍ന്ന വിദ്യാര്‍ഥി അബദ്ധത്തില്‍ കടക്കുകമാത്രമാണുണ്ടായതെന്ന് അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്.