വത്തിക്കാന്‍സിറ്റി|
jibin|
Last Modified ശനി, 15 നവംബര്‍ 2014 (12:41 IST)
ഫ്രാന്‍സിസിസ് മാര്‍പ്പാപ്പയുടെ വസതിക്കു മുന്നില്‍ യുവതികള്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. മാര്‍പ്പാപ്പ യൂറോപ്പ്യന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ച് വനിതാ അവകാശ സംഘടനയായ ഫിമെന്‍ പ്രവര്‍ത്തകരാണ്
നഗ്നത പ്രദര്‍ശനം നടത്താന്‍ ശ്രമിച്ചത്.
സംഘടനയിലെ മൂന്നഗംങ്ങള്‍ കുട്ടിപ്പാവാടകളും മുടിയില്‍ പൂക്കളും മാത്രം ധരിച്ച് വസതിക്കു മുന്നിലായി പ്രതിഷേധം നടത്തുകയായിരുന്നു. 'ഇത് ഉള്ളില്‍ സൂക്ഷിക്കൂ' എന്ന മുദ്രാവാക്യം അടിവസ്ത്രങ്ങളിലും കുട്ടിയുടുപ്പുകളിലും ധരിച്ചാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് ക്രൂശിത രൂപത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പ്രകടനം.
പാഞ്ഞെത്തിയ പൊലീസ് ഇവരെ സ്ഥലത്ത് നിന്ന് ബലമായി മാറ്റുകയായിരുന്നു. ഈ സമയം തന്നെ അവിടെ കൂടിയവര്‍ സംഭവങ്ങള്‍ മൊബൈലിലും മറ്റും പകര്‍ത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുമോയെന്ന് വ്യക്തമായിട്ടില്ല. 25-നാണ് പാപ്പ യൂറോപ്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.