വർഷത്തിലെ അവസാന വ്യാപരദിനത്തിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌തു, 2021ൽ സെൻസെക്‌സ് കുതിച്ചത് 22 ശതമാനം

അഭിറാം മനോഹർ| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (16:46 IST)
2021ലെ അവസാന വ്യാപാരദിനത്തിൽ ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌തു. ഓട്ടോ, ബാങ്ക്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് വിപണിക്ക് കരുത്തായത്. തുണിത്തരങ്ങളുടെ ജിഎസ്ടി കൂട്ടേണ്ടതില്ലെന്ന തീരുമാനം വന്നത് ടെക്‌സ്റ്റൈൽ ഓഹരികൾക്ക് നേട്ടമായി.

സെന്‍സെക്‌സ് 459.50 പോയന്റ് ഉയര്‍ന്ന് 58,253.82ലും നിഫ്റ്റി 150 പോയന്റ് നേട്ടത്തില്‍ 17,354ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ 2021ല്‍ സെന്‍സെക്‌സ് 22 ശതമാനം നേട്ടം കുറിച്ചു. നിഫ്‌റ്റിയിൽ 24.1 ശതമാനത്തിന്റെ നേട്ടമാണ് 2021ൽ ഉണ്ടായത്.

ഓട്ടോ, ബാങ്ക്, എഫ്എംസിജി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2ശതമാനത്തോളം നേട്ടമുണ്ടാക്കി.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവീതം ഉയര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :