അമേരിക്കയിൽ കൊവിഡ് സുനാമി: പ്രതിദിന വൈറസ് ബാധിതർ ആറ് ലക്ഷത്തിലേക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (12:28 IST)
അമേരിക്കയിൽ പ്രതിദിന കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്. 5,80,000 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം യുഎസിൽ സ്ഥിരീകരിച്ചത്. അതേസമയം ആശുപത്രിയിലാകുന്ന കുട്ടികളുടെ എണ്ണത്തിലും വർധനയുണ്ട്.

വരും ദിവസങ്ങളിൽ വ്യാപനമുണ്ടാകുമെന്നാണ് വിദഗ്‌ധർ മുന്നറിയിപ്പ്നൽകുന്നത്. യുവാക്കളിൽ ഭൂരിഭാഗം പേരും വാക്‌സിൻ എടുക്കാനുണ്ട് എന്നതും ആശങ്കയ്ക്കിടയാക്കുന്നു.

ഡിസംബർ 22 മുതൽ 28 വരെയുള്ള ആഴ്‌ച്ചയിൽ 378 കുട്ടികളാണ് പ്രതിദിനം കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്‌ച്ചയെ അപേക്ഷിച്ച് 17 വയസിന് താഴെയുള്ള ആശുപത്രിയിൽ പ്രവേശിക്കുന്നതിൽ 55 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.നിലവിൽ പ്രതിദിനം 10,200 പേരാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :