യോഗിയുടെ അച്ഛന് വിളിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

അമിതാഭ് ബച്ചന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്തായിരുന്നു ഖുർഷിദിന്റെ മറുപടി.

Last Modified വ്യാഴം, 25 ഏപ്രില്‍ 2019 (07:35 IST)
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അച്ഛനാണ് താനെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെ കേസ്. ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ഭീകരരുമായി സ‌ൽമാൻ ഖുർഷിദിനുള്ള ബന്ധമെന്താണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ യോഗി ചോദിച്ചിരുന്നു.

അമിതാഭ് ബച്ചന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്തായിരുന്നു ഖുർഷിദിന്റെ മറുപടി. റിഷ്തേ മേം ഉൻകാ ബാപ് ലഗ്താ ഹും( ബന്ധത്തിന്റെ കാര്യത്തിൽ ഞാനയാളുടെ
അച്ഛനെപ്പോലെയാണ് എന്നായിരുന്നു ഖുർഷിദിന്റെ പ്രതികരണം. ബട്‌ല ഹൗസ് ഏറ്റുമുട്ടൽ സംബന്ധിച്ച് സംവാദത്തിനു തയ്യാറാണെന്നും ഖുർഷിദ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :