തിവാരിയുടെ മൃതദേഹത്തിന് മുൻപിൽ പൊട്ടിച്ചിരിച്ച് യോഗി ആദിത്യനാഥ്

തിവാരിയുടെ മൃതദേഹത്തിന് മുൻപിൽ പൊട്ടിച്ചിരിച്ച് യോഗി ആദിത്യനാഥ്

Rijisha M.| Last Updated: തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (11:13 IST)
ഉത്തർപ്രദേശിലും ഉത്തരഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന മുതിർന്ന നേതാവ് എൻ‌ ഡി തിവാരിയുടെ ഭൗതികശരീരത്തിന് സമീപം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വീഡിയോ പുറത്ത്. തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തിൽ എത്തിച്ചപ്പോഴായിരുന്നു ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും അനവസരത്തിലുള്ള ചിരി.

മൃതദേഹത്തിന് സമീപത്തായി ബിഹാർ ഗവർണർ ലാൽജി ടൻഡൻ, യുപി മന്ത്രിമാരായ മൊഹ്സിൻ റാസ, അശുതോഷ് ടൻഡൻ, യോഗി ആദിത്യനാഥ് എന്നിവർ ഇരിക്കുന്നതും, യോഗി ആദിത്യനാഥ് മറ്റ് മന്ത്രിമാരോട് എന്തോ സംസാരിക്കുകയും തുടർന്ന് എല്ലാവരും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

കോൺഗ്രസും സമാജ്‍വാദി പാർട്ടിയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റത്തെ അപലപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :