മുസ്ലീം ലീഗ് കോൺഗ്രസിനെ ബാധിച്ച വൈറസ്, ജയിച്ചാൽ രാജ്യത്താകെ പടരുമെന്ന് യോഗി ആദിത്യനാഥ്

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ വിമർശനം.

Last Modified വെള്ളി, 5 ഏപ്രില്‍ 2019 (11:43 IST)
മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് കോൺഗ്രസിനെ ബാധിച്ച വൈറസാണ്. ഈ വൈറസ് മൂലം രാജ്യം ഒരിക്കൽ വിഭജിക്കപ്പെട്ടു. കോൺഗ്രസ് ജയിച്ചാൽ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

1857ൽ സ്വാതത്രസമരത്തിൽ രാജ്യമൊന്നടങ്കം ബ്രിട്ടീഷുകാർക്കെതിരെ പോരാടി. എന്നാൽ മുസ്ലീം ലീഗ് വന്നതോടെ ഐക്യം നഷ്ടമായി. ഇപ്പോൾ ആ ഭീഷണി വീണ്ടും ഉയരുകയാണ്. പച്ചപ്പതാക പാറുകയാണെന്ന് ട്വീറ്റിൽ യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ വിമർശനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :