രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്‌റ്റംബർ ഒന്ന് മുതൽ തുറക്കാൻ കേന്ദ്രം അനുമതി നൽകിയേക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 7 ഓഗസ്റ്റ് 2020 (13:22 IST)
രാജ്യത്തെ സ്കൂളുകൾ കോളേജുകളുൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. സെപ്‌റ്റംബർ ഒന്നിനും നവംബർ 14നും ഇടയിൽ ഘട്ടം ഘട്ടമായായിരിക്കും സ്കൂളുകൾ തുറക്കുക. ഇതു സംബന്ധിച്ച മാർഗരേഖ ഓഗസ്റ്റ് അവസാനം പുറത്തിറക്കും. എന്നാൽ കൊവിഡ് വ്യാപന സാധ്യതകൾ കൂടി പരിഗണിച്ച് സ്‌കൂളുകള്‍ എപ്പോള്‍ തുറക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കാനാണ് സാധ്യത.

ആദ്യ പതിനഞ്ച് ദിവസം സ്‌കൂളുകളിലെ 10,11,12 ക്ലാസുകളാകും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് 6 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും, പ്രൈമറി പ്രീ പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല.സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ അടങ്ങുന്ന സമിതി ചർച്ച ചെയ്തു.കൊവിഡ് മാനദണ്ഡപ്രകാരമായിരിക്കും സ്കൂളുകൾ പ്രവർത്തിപ്പിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :