അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയിൽ ഉരുൾപൊട്ടൽ: ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു
- ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1086 കേസുകള്‍; 824 അറസ്റ്റ്
- സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ആയിരത്തിലധികം പേര്‍ക്ക്; സംസ്ഥാനം ഭീതിയില്‍
- സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 1017 പേർക്ക് സമ്പർക്കം വഴി രോഗം
- കോവിഡ് വ്യാപനം: അഞ്ചുതെങ്ങില്‍ 443 പരിശോധനകളില്‍ 104പേര്‍ക്കും രോഗം
ഇന്ത്യയിൽ 20 ലക്ഷം കടന്ന് കൊവിഡ് രോഗികൾ, 24 മണിക്കൂറിനിടെ 62,538 പേർക്ക് രോഗം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 62,538 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ രാജ്യത്തുണ്ടായതിൽ വെച്ചേറ്റവും വലിയ പ്രതിദിന വർധനവാണിത്.ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20,27,075 ആയി.
13,78,106 പേര്‍ രോഗമുക്തി നേടി. 6,07,384 അക്‌ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 41,585 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നിലുള്ളത്.