പ്രണയബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു, സ്കൂൾ ടീച്ചറെ പ്ലസ് ടു വിദ്യാർഥി കൊലപ്പെടുത്തി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (13:37 IST)
പ്രണയബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ച സ്കൂൾ ടീച്ചറെ പ്ലസ് ടു വിദ്യാർഥി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അയോധ്യയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റ്റി ഷർട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ പി സിങ്ങ് പറഞ്ഞു. 30 വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് കൊലപ്പെട്ടത്.

കൊല്ലപ്പെട്ട ടീച്ചറും വിദ്യാർഥിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇക്കര്യം പുറത്തറിഞ്ഞാൽ ചീത്തപ്പേരുണ്ടാകുമെന്ന് ഭയന്ന വിദ്യാർഥി ബന്ധം അവസാനിപ്പിക്കണമെന്ന് ടീച്ചറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബന്ധം തുടരാൻ നിർബന്ധം പിടിച്ചു. വിദ്യാർഥി സഹപാഠികളായ പെൺകുട്ടികളുമായി സംസാരിക്കുന്ന പോലും ടീച്ചറെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു.

കൊല്ലപ്പെട്ട ടീച്ചർ കോട്​വാലി പൊലീസ് സ്റ്റേഷന് സമീപം തനിച്ചാണ് താമസിച്ചിരുന്നത്. കൃത്യം നടന്ന ദിവസം വിദ്യാർഥി ഇവരുടെ വീട്ടിലേക്ക് ചെല്ലുന്ന ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ട്. മോഷണശ്രമമെന്ന് തെറ്റിദ്ധരിപ്പിക്കാൻ വിദ്യാർഥി ടീച്ചറെ ഇരുമ്പ് വടിക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിൽ നിന്ന് അമ്പതിനായിരം രൂപയും അലമാര തകർത്ത് വിലപ്പിടിപ്പുള്ള വസ്തുക്കളും വിദ്യാർഥി കൈക്കലാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :