വിവാഹത്തിന് മുൻപ് ലൈംഗികത നിരസിക്കുന്നത് യഥാർത്ഥ പ്രണയം: ഫ്രാൻസിസ് മാർപ്പാപ്പ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ജൂണ്‍ 2022 (20:32 IST)
വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. വിവാഹം വരെ ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ബന്ധങ്ങൾ സംരക്ഷിക്കാനുള്ള ഉത്തമ മാർഗമാണെന്നും മാർപ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ പൊതുസദ്ദസിൽ മാതൃത്വത്തെ പറ്റി സംസാരിക്കവെയാണ് മാർപ്പാപ്പ ലൈംഗികതയെ പറ്റി പരാമർശം നടത്തിയത്.

യുവാക്കളെ അവരുടെ സൗഹൃദത്തിൻ്റെ ആഴം വർദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കും. ലൈംഗിക പിരിമുറുക്കമോ സമ്മർദ്ദമോ കാരണം ബന്ധങ്ങൾ പെട്ടെന്ന് തകരുന്നുവെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :