കൊവിഡ് വ്യാപനം: പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി

ശ്രീനു എസ്| Last Modified തിങ്കള്‍, 24 മെയ് 2021 (09:30 IST)
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും വിദ്യാഭ്യാസ വിദഗ്ധരുടെയും അഭിപ്രായത്തെ മാനിച്ചാണ് തീരുമാനം. അതേസമയം പ്ലസ്ടു പരീക്ഷയെ സംബന്ധിച്ച് രണ്ടുദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും.

ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ക്ലാസിലേക്ക് പോകുന്നതിനുള്ള യോഗ്യത നിശ്ചയിക്കുന്നത്. എന്നാല്‍ സിബിഎസ്ഇ റദ്ദാക്കാന്‍ സാധ്യതയില്ല. ഇതിന്റെ തിയതി അടുത്താഴ്ച പ്രഖ്യാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :