കണ്ടെയിന്‍മെന്റ് സോണുകളില്‍ വൈദ്യുതി മീറ്റര്‍ റീഡിംഗ് ഇനി സ്വയം രേഖപ്പെടുത്താം

ശ്രീനു എസ്| Last Updated: തിങ്കള്‍, 24 മെയ് 2021 (09:07 IST)
വൈദ്യുതി മീറ്റര്‍ റീഡിംഗ് ഇപ്പോള്‍ സ്വയം രേഖപ്പെടുത്താം. കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളിലും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളിലും മീറ്റര്‍ റീഡിംഗ് സാധ്യമാവാതെ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് സ്വയം റീഡിംഗ് എടുത്തു നല്‍കാനാകും.

എസ് എം എസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ വെബ് പേജില്‍ എത്തും. ഇവിടെ റീഡിംഗും മറ്റു വിവരങ്ങളും രേഖപ്പെടുത്താന്‍ കഴിയും, ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജിലെത്തിയാല്‍ തൊട്ടുമുമ്പത്തെ റീഡിംഗ് സ്‌ക്രീനില്‍ കാണാനാകും. ഇതിനടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിംഗ് രേഖപ്പെടുത്തേണ്ടത്. മീറ്റര്‍ ഫോട്ടോ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് റീഡിംഗിന്റെ ഫോട്ടോ നേരിട്ട് എടുക്കാം. 'കണ്‍ഫേം മീറ്റര്‍ റീഡിംഗ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ സെല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും.ഉപയോക്താവു രേഖപ്പെടുത്തിയ റീഡിംഗും ഫോട്ടോയിലെ റീഡിംഗും പരിശോധിച്ചശേഷം അടയ്‌ക്കേണ്ട തുക എസ്എംഎസിലൂടെ ഉപയോക്താവിനെ അറിയിക്കും.

കെഎസ്ഇബിയില്‍
മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് ഈ സേവനം ലഭ്യമാവുകയില്ല. ( https://ws.kseb.in/OMSWeb/registration ഈ ലിങ്കില്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം).



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :