അലോപ്പതി മരുന്ന് കഴിച്ച് ലക്ഷക്കണക്കിന് കൊവിഡ് രോഗികള്‍ മരിക്കുന്നെന്ന പ്രസ്താവന: ബാബാ രാംദേവിനെ അറസ്റ്റുചെയ്യണമെന്ന് ഐഎംഎ

ശ്രീനു എസ്| Last Modified ശനി, 22 മെയ് 2021 (18:35 IST)
അലോപ്പതി മരുന്ന് കഴിച്ച് ലക്ഷക്കണക്കിന് കൊവിഡ് രോഗികള്‍ മരിക്കുന്നെന്ന പ്രസ്താവനയില്‍ ബാബാ രാംദേവിനെ അറസ്റ്റുചെയ്യണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആവശ്യപ്പെട്ടു. ആധുനിക വിദ്യാഭ്യാസം മണ്ടത്തരമാണെന്നും പരാജയമാണെന്നുമാണ് രാംദേവ് പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാംദേവിനെതിരെ നിയമനടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. രോഗം വരുമ്പോള്‍ രാംദേവ് ആധുനിക വൈദ്യശാസ്ത്രത്തെ ആശ്രയിക്കുകയും ഇപ്പോള്‍ തന്റെ വ്യാജ മരുന്നുകള്‍ വില്‍ക്കാനുമാണ് ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :