1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Sabarimala kerala news

പ്രതിഷ്ഠാ വാര്‍ഷിക ദിനപൂജകള്‍: ശബരിമല ഇന്ന് തുറന്നു

Sabarimala Kerala
പ്രതിഷ്ഠാ വാര്‍ഷിക ദിനപൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. കൊവിഡ് -19 ലോക് ഡൗണ്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് ശബരിമലയിലേക്ക് പ്രവേശനം ഇല്ല.നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നാളെ ആണ് പ്രതിഷ്ഠാദിനം. പതിവ് പൂജകളും 25 കലശാഭിഷേകവും നാളെ നടക്കും. രാത്രി 8 മണിക്ക് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഹജ്ജ് തീർത്ഥാടനം: വിദേശികളുൾപ്പടെ 60,000 പേർക്ക് അനുമതി