സ്‌കൂളില്‍ സഹപാഠികള്‍ ഏറ്റുമുട്ടി; വിദ്യാര്‍ഥി മരിച്ചു

വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി , സ്‌കൂള്‍ , കൊലപാതകം , പൊലീസ് , അറസ്‌റ്റ്
ഹൈദരാബാദ്| jibin| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (16:22 IST)
സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. ഹൈദരാബാദിലെ കിംഗ് കോതി റോഡിലെ സ്വകാര്യ സ്കൂളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയത്. ആമിര്‍ സിദ്ദീഖ് ആണ് അടിയേറ്റു മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

ആമിര്‍ സിദ്ദീഖും സഹപാഠിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പിന്നീട് മര്‍ദ്ദനത്തിലേക്കും കടക്കുകയായിരുന്നു. ഇരുവരും പരസ്‌പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ആമിര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഘട്ടന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :