നൈജീരിയയില്‍ ബൊക്കൊ ഹറാം തീവ്രവാദികള്‍ 68 ഗ്രാമീണരെ വധിച്ചു

മൈഡുഗുരി| VISHNU N L| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (09:11 IST)
നൈജീരിയയിലെ ബൊര്‍ണോയില്‍ നിന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട 68 ഗ്രാമീണരെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ഇസ്ലാമിക് തീവ്രവാദ സംഘടനയായ ബൊക്കൊ ഹറാം വധിച്ചു. ബൊര്‍ണോ ഗവര്‍ണ്ണര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

കഴിഞ്ഞവര്‍ഷം ഒരു സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 219 പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഗവര്‍ണ്ണര്‍ പുതിയ കൂട്ടക്കൊലയെ കുറിച്ചറിഞ്ഞത്. ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട ചിലരാണ് ഇക്കാര്യം ഗവര്‍ണ്ണറെ അറിയിച്ചത്.

കുഗ്രാമമായ ബാനുവില്‍ നിന്നാണ് ഗ്രാമീണരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഇവരെ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവിടെവച്ച് തന്നെയാണ് ഗ്രാമീണരെ ഭീകരര്‍ കൊന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :