കാവേരി തര്‍ക്കത്തില്‍ വീണ്ടും സുപ്രീംകോടതി ഇടപെടല്‍; തമിഴ്നാടിന് കൂടുതല്‍ വെള്ളം നല്കണം; 6000 ക്യുസെക്സ് വെള്ളം നല്കണമെന്ന് നിര്‍ദ്ദേശം

തമിഴ്നാടിന് കൂടുതല്‍ വെള്ളം നല്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (17:32 IST)
തമിഴ്നാടിന് കൂടുതല്‍ വെള്ളം നല്കണമെന്ന് സുപ്രീംകോടതി. 3000
ക്യൂസെക്സ് വെള്ളം നല്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്തു. കാവേരി മേല്‍ നോട്ടസമിതിയുടെ ഉത്തരവാണ് ഭേദഗതി ചെയ്തത്.

ഉത്തരവ് ഭേദഗതി ചെയ്ത, സുപ്രീംകോടതി 6000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നല്കണമെന്ന് ഉത്തരവിട്ടു. സെപ്തംബര്‍ 27 വരെ ഇത്രയും വെള്ളം കര്‍ണാടക തമിഴ്നാടിന് നല്കണം. സെപ്തംബര്‍ 27നാണ് ഇനി കേസ് പരിഗണിക്കുന്നത്.

കൂടാതെ, കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :