സുപ്രീംകോടതിയില്‍ സൌമ്യ വധക്കേസ് വാദിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് ഉമ്മന്‍ ചാണ്ടി

സൌമ്യ വധക്കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ഉമ്മന്‍ ചാണ്ടി

ഷൊര്‍ണൂര്‍| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2016 (10:34 IST)
സൌമ്യ വധക്കേസ് സുപ്രീംകോടതിയില്‍ വാദിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. സൌമ്യയുടെ അമ്മയെ സന്ദര്‍ശിക്കാനായി ഷൊര്‍ണൂരിലെ വീട്ടിലെത്തിയത് ആയിരുന്നു ഉമ്മന്‍ ചാണ്ടി.

സൌമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ തന്നെ നല്കണം. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. വിചാരണക്കോടതിയും ഹൈക്കോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചപ്പോള്‍ മൌനം പാലിച്ച സി പി എം നേതാക്കള്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയപ്പോള്‍ അതിനെ സ്വാഗതം ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

വി എസ് അച്യുതാനന്ദനും ഈ അഭിപ്രായം പറഞ്ഞത് തന്നെ ഞെട്ടിച്ചു. സര്‍ക്കാരിന്റെ വീഴ്ച മറച്ചു വെയ്ക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :