കാവേരി നദീജലതര്‍ക്കം: കര്‍ണാടകയിലെ മാണ്ഡ്യയില്‍ മണ്ണുതിന്ന് പ്രതിഷേധം

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ മണ്ണുതിന്ന് പ്രതിഷേധം

ബംഗളൂരു| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (16:09 IST)
കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണ്ണാടക അനുകൂലികള്‍ മാണ്ഡ്യയില്‍ സമരം തുടരുന്നു. കര്‍ണ്ണാടക അനുകൂലികള്‍ മണ്ണു തിന്നാണ് ഇത്തവണ പ്രതിഷേധം അറിയിച്ചത്. കാവേരിതര്‍ക്കം സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ ആയിരുന്നു സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നത്.

മാണ്ഡ്യയില്‍ അണിചേര്‍ന്ന കന്നഡ അനുകൂല പ്രക്ഷോഭകാരികള്‍ മണ്ണു തിന്നാണ് പ്രതിഷേധം അറിയിച്ചത്. അതേസമയം, തമിഴ്നാട്ടിലെ മെട്ടുര്‍ ഡാമില്‍ തമിഴ് സമരാനുകൂലികള്‍ റീത്ത് സമര്‍പ്പിച്ചു. തമിഴ്നാട്
മന്ത്രിമാരും ഈ പ്രതിഷേധ ചടങ്ങില്‍ സംബന്ധിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :