ആക്രമിച്ചതല്ല, ഒത്തുതീര്‍പ്പിന് പോയതാണ്; ഭാഗ്യലക്ഷ്മിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു

ശ്രീനു എസ്| Last Updated: ചൊവ്വ, 10 നവം‌ബര്‍ 2020 (13:47 IST)
യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിക്കാന്‍ പോയതല്ലെന്നും ഒത്തുതീര്‍പ്പിന് പോയതാണെന്നും കാണിച്ചുള്ള ഭാഗ്യലക്ഷ്മിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നേരത്തേ അഡീഷണല്‍ സെക്ഷന്‍ കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 26നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. നിയമം കൈയിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതവും അനുഭവിക്കാന്‍ തയ്യാറാകണമെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. അതിക്രമിച്ചുകയറിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :