മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗൽറാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 നവം‌ബര്‍ 2020 (16:59 IST)
ബെംഗളൂരു ലഹരിമരുന്ന് കേസിൽ പ്രതികളായ നടി സഞ്ജന ഗൽറാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. അതിനൊപ്പം തന്നെ കേസിലെ പ്രതികളായ ശിവപ്രകാശ്,അഭിസ്വാമി,പ്രശാന്ത് രാജു ജി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളിക്കളഞ്ഞു.

കഴിഞ്ഞ ദിവസം പ്രതികളുടെ വാദം കേട്ട കോടതി ഇന്ന് വിധി പറയാൻ കേസ് മാറ്റിവെയ്‌ക്കുകയായിരുന്നു. ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറാണ് വിധി പറഞ്ഞത്. പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഫൈവ്സ്റ്റാർ ഹോട്ടലുകൾ,പബ്ബുകൾ,ഡാൻസ് ബാറുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രതികൾ മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചതായി പ്രോസിക്യൂഷൻ വാദിച്ചു. സിനിമാ താരങ്ങളെ ഉപയോഗിച്ച് നിരവധി ആളുകളെ പങ്കെടുക്കാൻ പ്രലോഭിപ്പിച്ചു. പാർട്ടികളിൽ കഞ്ചാവ്,കൊക്കൈയ്‌ൻ,എൽഎസ്‌ഡി തുടങ്ങിയ ഉപയോഗിച്ചതായും പ്രോസിക്യൂഷൻ ചൂണ്ടികാണിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :