മോഡിയുടെ വിദേശയാത്രകള്‍ രാജ്യത്തിന് ഗുണകരമായെന്ന് ശശി തരൂര്‍

ന്യൂഡൽഹി| VISHNU N L| Last Modified ശനി, 18 ജൂലൈ 2015 (17:27 IST)
ഭൂമിയേറ്റെടുക്കൽ ബില്ലുൾപ്പെടെയുള്ള വിഷയങ്ങളിൽ നരേന്ദ്ര മോഡിക്കെതിരെ കോൺഗ്രസ് ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതിനിടെ മോഡിയെ പുകഴ്ത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം‌പി രംഗത്ത്. മോഡിയുടെ വിദേശ യാത്രകള്‍ രാജ്യത്തിന് ഏറെ ഗുണകരമാണെന്നാണ് തരൂര്‍ പറയുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 24 വിദേശ രാജ്യങ്ങൾ മോഡി സന്ദർശിച്ചു. ഓരോ രാജ്യത്തു നിന്നു തിരിച്ചു വരുമ്പോഴും അവിടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മോഡിക്കു കഴിഞ്ഞിട്ടുണ്ട്. ഇതു രാജ്യത്തിന്റെ നയതന്ത്ര മേഖലയ്ക്കു സഹായകമാണെന്നും തരൂർ പറഞ്ഞു.

മോഡിയുടെ വിദേശയാത്രകളെ കോണ്‍ഗ്രസ് പരിഹസിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിനെ പുകഴ്ത്തി തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്. ഇതിനു മുൻപും പല തവണ ശശി തരൂർ മോഡിയെ പ്രശംസിച്ചിട്ടുണ്ട്. മോഡിയെ പുകഴ്ത്തിയ തരൂരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :