അദാനിയുടെ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം| VISHNU N L| Last Modified വെള്ളി, 17 ജൂലൈ 2015 (12:54 IST)
വിഴിഞ്ഞം പദ്ധതിയിൽ ഗൗതം അദാനിയുടെ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. വ്യക്തിയുടെ രാഷ്ട്രീയം നോക്കി ഇവിടെ കയറ്റില്ലെന്ന മനഃസ്ഥിതി മാറണം. മുദ്രാവാക്യങ്ങൾ കൊണ്ടല്ല ഈ നാട് നന്നാകാൻ പോകുന്നതെന്നും ശശി തരൂർ എംപി അഭിപ്രായപ്പെട്ടു.

ഈ മാസം 20ന് ഗൗതം അദാനിയുടെ മകൻ കരൺ അദാനി തിരുവനന്തപുരത്തെത്തും. 45 ദിവസത്തിനകം പദ്ധതിയുടെ കടലാസു ജോലികൾ പൂർത്തിയാക്കി കേരളപ്പിറവി ദിനത്തിൽത്തന്നെ പദ്ധതിയുടെ തറക്കല്ലിടുമെന്നും അദേഹം അറിയിച്ചു. 2017 ഡിസംബറോടെ വിഴിഞ്ഞത്തുനിന്നും ആദ്യ കപ്പലടുക്കുമെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂർ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :