ഗാന്ധി വിരുദ്ധ പരാമര്‍ശം: കട്ജുവിനെതിരെ രാജ്യസഭ പ്രമേയം പാസാക്കി

ന്യൂഡല്‍ഹി| Last Updated: ബുധന്‍, 11 മാര്‍ച്ച് 2015 (15:37 IST)
മഹാത്മാ ഗാന്ധിക്കെതിയെ 'ബ്രിട്ടിഷ് ഏജന്റ് എന്ന് വിശേഷിപ്പിച്ച പ്രസ് കൌണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ്
മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യസഭ പ്രമേയം പാസാക്കി.
പ്രമേയം രാജ്യസഭ ഏകകണ്ഠമായാണ് പാസാക്കിയത്. സഭാധ്യക്ഷന്‍ ഹാമിദ് അന്‍സാരിയാണ് പ്രമേയം അവതരിപ്പിച്ചത്.

കട്ജു തന്റെ ബ്ളോഗിലാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഒന്നാമതായി ദശകങ്ങളോളം രാഷ്ട്രീയത്തിലേക്ക് മതം കുത്തിവച്ചുകൊണ്ട് ബ്രിട്ടിഷുകാരുടെ 'വിഭജിച്ചു ഭരിക്കുക എന്ന നയത്തെ ഗാന്ധിജി സഹായിച്ചു. വിപ്ലവകരമായ സ്വാതന്ത്ര്യ സമരത്തെ നിരുപദ്രവകരമായ സത്യഗ്രഹമാക്കി മാറ്റി. ഗാന്ധിജി നിര്‍ദേശിച്ച സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ ജാതിരൂഢവും പലിശക്കാരും ജന്മിമാരും വാഴുന്ന സ്ഥലങ്ങളുമാണ് എന്നീങ്ങനെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗാന്ധിജി ബ്രിട്ടിഷുകാരുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചുവെന്ന് കട്ജു ആരോപിച്ചത്. ബ്ലോഗില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെതിരേയും കട്ജു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :