രാജ്യസഭയെ വെല്ലുവിളിച്ച് കട്ജു; ധൈര്യമുണ്ടെങ്കില്‍ തൂക്കിലേറ്റൂ

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 12 മാര്‍ച്ച് 2015 (15:10 IST)
തന്നെ തൂക്കിലേറ്റാന്‍ രാജ്യസഭയെ വെല്ലുവിളിച്ച്
പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലൂടെയാണ് കട്ജു വെല്ലുവിളി നടത്തിയത്. നേരത്തെ മഹാത്മ ഗന്ധിയെ ബ്രിട്ടീഷ് ഏജെന്റെന്ന് കട്ജു വിശേഷിപ്പിച്ചതിനെ അപലപിച്ച്
പ്രമേയം പാസാക്കിയിരുന്നു ഈ സാഹചര്യത്തിലാണ് കട്ജുവിന്റെ പോസ്റ്റ്, തനിക്ക് രാജ്യസഭയ്ക്ക് ഒരുപദേശം നല്‍കാനുണ്ടെന്ന് പറഞ്ഞാണ്
പോസ്റ്റ് ആരംഭിക്കുന്നത്.

കുറിപ്പില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്ന കപടമനുഷ്യനെക്കുറിച്ചും ജപ്പാനീസ് ഫാസിസ്റ്റുകളുടെ ഏജന്റിനെക്കുറിച്ചും പറഞ്ഞ എന്നെ ശിക്ഷിക്കണമെന്നും കട്ജു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം അക്ബര്‍ ചക്രവര്‍ത്തിയാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നും കട്ജു പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :