ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (19:48 IST)
രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി എണ്ണിയെയെണ്ണി മറുപടി നല്‍കി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍.
കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ വിവാദ പരാമര്‍ശങ്ങള്‍
മറുപടി നല്‍കിയായിരുന്നു തുടക്കം. ഭീകരരെയും പാക്കിസ്ഥാനെയും പ്രകീര്‍ത്തിച്ച് മുഫ്തി നടത്തിയ പ്രസ്താവന തള്ളിക്കളഞ്ഞ മോഡി
വിജയകരമാക്കിയത് ജനങ്ങളാണെന്നും കൂട്ടിച്ചേര്‍ത്തു.
വ്യക്തികളുടെ പ്രസ്താവനയെക്കാള്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് കശ്മീരില്‍ ഭരണം നടക്കുന്നത്. കശ്മീരിനെക്കുറിച്ച് ലോകത്തിനുള്ള തെറ്റിദ്ധാരണ തിരഞ്ഞെടുപ്പോടെ നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കള്ളപ്പണ വിഷയത്തില്‍ പ്രതിപക്ഷത്തിനെ ഭീഷണിപ്പെടുത്തുന്നു എന്നുള്ള ആരോപണമാണ് അദ്ദേഹം തള്ളിക്കളഞ്ഞത്. കള്ളപ്പണത്തിന്റെ പേരില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിയേയും തങ്ങള്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഭീഷണികളിലൂടെ കാര്യം നേടുന്ന രീതിക്ക് ജനാധിപത്യ വ്യവസ്ഥയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ താന്‍ വളരെയധികം ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ സമയത്ത് പോലും രാജ്യം തലകുനിച്ചിട്ടില്ലെന്നും മോഡി പറഞ്ഞു. കൂടാതെ ജ്യിപ്പിച്ച പാര്‍ട്ടിയേക്കാള്‍ തങ്ങളുടെ സംസ്ഥാനങ്ങളൊട് കൂറ് പുലര്‍ത്താനും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തിനേയും മോഡി ഖണ്ഡിച്ചു. സ്കൂളുകളില്‍ ശുചിമുറികള്‍ പണിയാനുള്ള തീരുമാനം കോര്‍പ്പറേറ്റ് ലോകത്തിന് വേണ്ടിയാണോ? ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണോ?
എന്നിങ്ങനെ പ്രതിപക്ഷത്തിനോട് ചോദിച്ചുകൊണ്ടാണ് മോഡി പ്രതിപക്ഷത്തെ നിശബ്ദരാക്കിയത്.
യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ മോഡി സര്‍ക്കാര്‍ പേരുമാറ്റി അവതരിപ്പിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനും മോഡി മറുപടി നല്‍കി. യുപിഎ സര്‍ക്കാരും അവര്‍ക്കു മുമ്പുണ്ടായിരുന്ന വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ പല നയങ്ങളും നിലനിര്‍ത്തുകയും ചിലത് ചെറിയ വ്യത്യാസങ്ങളോടെ പുനരവതരിപ്പിക്കുകയും ചെയ്തതായി ചൂണ്ടിക്കാണിച്ച മോഡി ഒരു കൂട്ടര്‍ തയ്യാറാക്കുന്ന പദ്ധതി രണ്ടാമത്തെ കൂട്ടര്‍ നടപ്പാക്കില്ല. ആ രീതിക്കും തങ്ങളാണ് മാറ്റം വരുത്തിയതെന്നും അവകാശപ്പെട്ടു.
മോദി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാറ്റുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനും മോഡി മറുപടി നല്‍കി. ഗുലാം നബിജിയും ആനന്ദ് ജിയും സംസാരിക്കുന്നത് സ്ഥാനം മാറ്റിയ ഉദ്യോഗസ്ഥരെക്കുറിച്ചാണ്. 2004ല്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍മയുണ്ടോ? അന്ന് കാബിനറ്റ് സെക്രട്ടറിയെ മാറ്റി. സീനിയോരിറ്റി പരിഗണിക്കാതെ വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചു. ഗവര്‍ണര്‍മാരെ അപമാനിക്കുകയും അവരെ അനാവശ്യമായി സ്ഥലം മാറ്റുകയും ചെയ്തു. റയില്‍വെയും ഹൈവേയുമെല്ലാം സര്‍ക്കാരിന്റെ കീഴിലാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിക്കെതിരായ വിമര്‍ശനങ്ങളോട് പ്രതികരിച്ച പ്രധാനമന്ത്രി ലെഹ് മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ അരുണാചല്‍ പ്രദേശ് വരെയും വ്യാപിച്ചു കിടക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ ഗോവ മുതല്‍ സിഖുകാര്‍ ഏറെയുള്ള പഞ്ചാബില്‍ വരെ ഭരണം നടത്തുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദേഹം ഓര്‍മിപ്പിച്ചു. അതേസമയം കള്ളപ്പണം എത്രയും പെട്ടന്ന് തിരികെ കൊണ്ടുവരണം എന്ന് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പാസായത് സര്‍ക്കാരിന് തിരിച്ചടിയായി. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണ്.