ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മകന്‍ ബിജെപിയില്‍

ചെന്നൈ| VISHNU N L| Last Modified ബുധന്‍, 24 ജൂണ്‍ 2015 (17:26 IST)
ലോട്ടറി തട്ടിപ്പു നടത്തി കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതിയായബ് സാന്റിയാഗോ മാര്‍ട്ടിന്റെ മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ ബിജെപിയില്‍ ചേര്‍ന്നു.
തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴ്‌സെയ് സുന്ദര്‍രാജന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ചാള്‍സോ കുടുംബമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സാന്റിയാഗോ മാര്‍ട്ടിന്‍ ചെയര്‍മാനായ മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറാണ് ചാള്‍സ്. റിയല്‍ എസ്റ്റേറ്റ്, ലോട്ടറി, കണ്‍സ്ട്രക്ഷന്‍, തുണി വ്യവസായം, തുണി മില്‍ തുടങ്ങി നിരവധി മേഖലകളിലാണ് കോയമ്പത്തൂര്‍ ആസ്ഥാനമായ മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്പനി പ്രവര്‍ത്തിക്കുന്നത്. എസ്.എസ് മ്യൂസിക് എന്ന ചാനലിന്റെ ഉടമസ്ഥരായ എല്‍ ആന്‍ഡ് സി മീഡിയയുടെയും മാനേജിംഗ് ഡയറക്ടറാണ് ചാള്‍സ്.

കേരളത്തില്‍ മാത്രം 32 ഓളം കേസുകളില്‍ സിബിഐ അന്വേഷണം നേരിടുന്ന ലോട്ടറി തട്ടിപ്പുകാരനാണ് സാന്റിയാഗോ മാര്‍ട്ടിന്‍. കര്‍ണാടക, തമിഴ്‌നാട്, കേരളം, സിക്കിം, ആരുണാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മാര്‍ട്ടിന് ലോട്ടറി സാമ്രാജ്യമുണ്ടായിരുന്നു. എന്നാല്‍ നേരത്തെ ഡി‌എം‌കെയുമായുണ്ടായിരുന്ന സൌഹൃദം പൊളിഞ്ഞതിനെ തുടര്‍ന്നാണ് മകന്‍ വഴി മാര്‍ട്ടിന്‍ ബിജെപി ചങ്ങാത്തമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നാണ് വാര്‍ത്ത്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :