ബിജെപിയെ വളര്‍ത്തിയത് സിപിഎം, ബാർ കോഴക്കേസില്‍ കുറ്റക്കാരെ സംരക്ഷിക്കില്ല: ആന്റണി

ബാര്‍ കോഴക്കേസ് , ബിജെപി , എകെ ആന്റണി , യുഡിഎഫ് , ബിജെപി
അരുവിക്കര| jibin| Last Modified ബുധന്‍, 24 ജൂണ്‍ 2015 (10:51 IST)
ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ധീരമായിരുന്നുവെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ
ആന്റണി. ബാർകോഴക്കേസിൽ യുഡിഎഫിൽ ആരു തെറ്റുചെയ്തിട്ടുണ്ടെങ്കിലും സംരക്ഷിക്കില്ല. വിഷയത്തില്‍ നിയമോപദേശത്തിനു ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ നിയമിച്ച അറ്റോർണി ജനറലിനെയും സോളിസിറ്റർ ജനറലിനെയുമാണു സർക്കാർ സമീപിച്ചത്. കേസില്‍ അറ്റോർണി ജനറലിന്റെ നിയമോപദേശം വന്ന ശേഷം നടപടിയുണ്ടാകുമെന്നും ആന്റണി വ്യക്തമാക്കി.

കേരളത്തിൽ താല്‍കാലിക ലാഭത്തിനായി ബിജെപിയെ വളർത്തിയത് സിപിഎമ്മാണ്. വര്‍ഗീയതയെ ഉപയോഗിക്കുന്ന വികലമായ നയങ്ങളാണ് സിപിഎമ്മിന്‍റെ തകര്‍ച്ചയ്ക്ക് കാരണം. ഇതുകൊണ്ടാണ് സിപിഎമ്മുകാർ ബിജെപിയിലേക്ക് കൂട്ടമായി പോയതെന്നും ആന്റണി കുറ്റപ്പടുത്തി. കേന്ദ്രഭരണത്തിന്‍റെ സൗകര്യങ്ങളും സന്നാഹങ്ങളും ഉപയോഗിച്ച് അരുവിക്കര പിടിക്കാമെന്ന ബിജെപിയും മോഹം വിലപ്പോവില്ല. എൽഡിഎഫും സിപിഎമ്മും കോടതികളുടെ സ്ഥാനം ഏറ്റെടുക്കേണ്ടെന്നും ആന്റണി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :