അരുവിക്കരയില്‍ യുഡിഎഫ് വിജയം സുനിശ്ചിതം: കുഞ്ഞാലിക്കുട്ടി

 അരുവിക്കര , യുഡിഎഫ് , പികെ കുഞ്ഞാലിക്കുട്ടി , ബിജെപി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (11:55 IST)
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്നു വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫും ബിജെപിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,
യുഡിഫിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പറഞ്ഞ് ഇടത് പ്രചാരണം കൊഴുപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്തെത്തി. അഴിമതിക്കേസുകളില്‍ വിഎസിന് ഇരട്ടത്താപ്പാണെന്നും. ബാര്‍ കോഴയില്‍ ആഞ്ഞടിക്കുന്ന വിഎസ് മലബാര്‍സിമന്റ്സ് അഴിമതിയില്‍ മിണ്ടുന്നില്ലെന്നും.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് (ബി‌) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ ഇരുകയ്യും നീട്ടി വിഎസ് സ്വീകരിച്ചെന്നും സുധീരന്‍ പറഞ്ഞു.

ബാര്‍ക്കോഴ അടക്കം അഴിമതി ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നത് രാഷ്ട്രീയ അതിപ്രസരം കൊണ്ടാണെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വിലയിരുത്തല്‍. യുഡിഫിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ വിഎസ് അച്യുതാനന്ദന്‍ പ്രചാരണം നടത്തുന്നത്.


ഈ സാഹചര്യമാണ് വിഎസിനെതിരെ തിരിയാന്‍ സുധീരനെ പ്രേരിപ്പിച്ചത്. വിഎസ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫിന്റെ കോട്ടങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :