ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 11 ഡിസംബര്‍ 2014 (08:25 IST)
ആഗ്രയില്‍ 37 കുടുംബങ്ങളില്‍ നിന്നായി നൂറോളം പേരെ കൂട്ട മതപരിവര്‍ത്തനം നടത്തിയതിനു പിന്നാലെ വരുന്ന ക്രിസ്മസ് ദിനത്തില്‍ അലിഗഡില്‍ സമാന പരിപാടി നടത്തുമെന്ന് സംഘപരിവാര്‍ പ്രഖ്യാപനം. ക്രിസ്തു മതത്തില്‍ നിന്ന് 4000 ആളുകളേയു, ഇസ്ലാം മതത്തില്‍ നിന്ന് 1000 ആളുകളേയും അന്ന് ഹിന്ദു സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് സംഘപരിവാര്‍ പ്രഖ്യാപനം.
ആഗ്രയിലെ കൂട്ട മതപരിവര്‍ത്തനം പാര്‍ലമെന്റില്‍ ബഹളത്തിനിടയാക്കിയതിനിടെയാണ് നിലപാടില്‍ നിന്ന് മാറ്റമില്ലാതെ വ്മ്പന്‍ മതപരിവര്‍ത്തന പദ്ധതിയുമായി സംഘപരിവാര്‍ മുന്നോട്ട് പോകുന്നത്. വീട്ടിലേക്കുള്ള മടക്കയാത്ര ( ഘര്‍ വാപസി) എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബിജെപിയുടെ തീപ്പൊരി എംപി യായ യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രഖ്യാപനം.
ആര്യസമാജത്തില്‍ നിന്നുള്ള ഇരുപതോളം പുരോഹിതരായിരിക്കും ചടങ്ങിന് നേതൃത്വം കൊടുക്കുക. ഹിന്ദുമതം സ്വീകരിക്കുന്നവര്‍ക്ക് ദേവീദേവന്മാരുടെ ചിത്രങ്ങള്‍ സമ്മാനിക്കും. ആരാധനാരീതിയും ആചാരക്രമങ്ങളും വിശദീകരിക്കുന്ന ലഘുലേഖകളും സമ്മാനിക്കും. സമൂഹസദ്യയും നടത്തുന്നുണ്ട്.
'ധീരരജപുത്രന്മാരുടെ നഗരമാണ് അലിഗഢ്. മുസ്ലിംകളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് അലിഗഢ് പരിപാടിക്കായി തിരഞ്ഞെടുത്തത്. ഹിന്ദുമതത്തിന്റെ ശക്തി തെളിയിക്കുകയെന്നതാണ് ക്രിസ്മസ് ദിനം തിരഞ്ഞെടുത്തതിന് പിന്നിലെ ലക്ഷ്യം' - ആര്‍എസ്എസ് മേഖലാ പ്രചാരക് രാജേശ്വര്‍ സിംഗ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.