മതമേതെന്ന് കോടതി; ഒരേസമയം മുസ്ലിമും ഹിന്ദുവുമെന്ന് സല്‍മാന്‍

ജോധാപൂര്‍| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (12:32 IST)
താന്‍ ഒരേ സമയം താന്‍ മുസ്ലീമും ഹിന്ദുവുമാണെന്ന് സിനിമ സ്റ്റയിലില്‍ കോടതിക്ക് മറുപടി നല്‍കി സല്‍മാന്‍ ഖാന്‍. കൃഷ്ണമൃഗവേട്ടയ്ക്കായി ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചെന്ന കേസില്‍ ഇന്നലെ ജോധ്പൂര്‍ കോടതിയില്‍ ജഡ്ജിയ്ക്ക് മുന്നില്‍ രഹസ്യ മൊഴി നല്‍കാനായി എത്തിയതായിരുന്നു സല്‍മാന്‍

അച്ഛന്റെയും അമ്മയുടെയും പേരും ജോലിയും മറ്റും രേഖപ്പെടുത്തിയ ശേഷം ജാതി ചോദിച്ചപ്പോഴാണ് സല്‍മാന്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഇന്ത്യന്‍ എന്നായിരുന്നു സല്‍മാന്റെ ആദ്യ മറുപടി. ഉത്തരം കേട്ട് പകച്ച കോടതി ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ താന്‍ മുസ്ലീമും ഹിന്ദുവുമാണെന്ന് സല്‍മാന്‍ മറുപടി നല്‍കി. തന്റെ അച്ഛനും പ്രമുഖ തിരക്കഥാകൃത്തുമായ അച്ഛന്‍ സാലിം ഖാന്‍ മുസ്ലിമും അമ്മ സുശീലാ ചരക് ഹിന്ദുവുമാണെന്നും സല്‍മാന്‍ വിശദീകരിച്ചു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :