മാണിയുടേത് ഇരട്ടപ്പദവിയെന്ന് ജോര്‍ജ്; ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി

    പിസി ജോർജ് , കേരളാ കോണ്‍ഗ്രസ് (എം) , കെഎം മാണി , തെരഞ്ഞെടുപ്പ് കമ്മീഷന്‍
കൊച്ചി| jibin| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (15:55 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ മുൻ ചീഫ് വിപ്പ് പിസി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകി. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും മന്ത്രി സ്ഥാനവും ഒരുമിച്ചു വഹിക്കുന്നത് കേരള കോണ്‍ഗ്രസ് - എമ്മിന്റെ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നാണെന്നും. തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്ത് മാണി ഇക്കാര്യം മറച്ചുവച്ച് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചുവെന്നും ജോർജ് ഹ‌ർജിയിൽ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് മാണി നല്‍കിയ വിവരവും നിലവിലുള്ള സ്ഥിതിയും തമ്മിൽ യാതൊരു പൊരുത്തവുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന വിവരപ്രകാരം പാർട്ടി ചെയർമാൻ സ്ഥാനവും മന്ത്രിസ്ഥാനവും ഒരാൾക്ക് ഒരുമിച്ച് വഹിക്കാനാവില്ല. ഇത്തരത്തിൽ പദവി വഹിക്കുന്നതിലൂടെ ഇലക്ഷൻ കമ്മിഷനുനൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ജോർജ് ആരോപിക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :