ഭൂകമ്പത്തിന് കാരണം രാഹുല്‍ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണെന്ന് സാക്ഷി മഹാരാജ്
വന്‍ ദുരന്തം വിതച്ച ഭൂചലനത്തിന് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി ബിജെപി എംപി സാക്ഷി മഹാരാജ്. രാഹുല്‍ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണ് ഭൂകമ്പത്തിന് കാരണമായതെന്ന് സാക്ഷി പറഞ്ഞു.ഹരിദ്വാറിലായിരുന്നു സാക്ഷിമഹാരാജിന്‍റെ വിവാദ പ്രസ്താവന.
രാഹുല്‍ ബീഫ് കഴിക്കുന്ന ആളാണെന്നും ദേഹശുദ്ധി വരുത്താതെയാണ് വിശുദ്ധമായ സ്ഥലം സന്ദര്‍ശിച്ചതെന്നതിനാലും ഭൂകമ്പം ഉണ്ടാകുകയായിരുന്നെന്നും പറഞ്ഞത്. ഇത് ആദ്യമായല്ല സാക്ഷി മഹാരാജ് വിവാദ പ്രസ്താവന നടത്തുന്നത് ഹിന്ദു സ്ത്രീകള്‍ നാല് കുഞ്ഞുങ്ങള്‍ക്ക് വീതം ജന്മം നല്‍കാണമെന്ന് പറഞ്ഞതും. ഗോഡ്സെയെ ദേശീയവാദിയായി വിശേഷിപ്പിച്ചതും വന്‍ വിവാദമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.