സാക്കിര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം പാരിതേഷികം പ്രഖ്യാപിച്ച് സ്വാധി പ്രാചി

സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് താന്‍ 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് സാധ്വി പ്രാചി രംഗത്തെത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി| priyanka| Last Modified വ്യാഴം, 14 ജൂലൈ 2016 (10:01 IST)
വര്‍ഗ്ഗീയ പ്രസംഗങ്ങളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും ശ്രദ്ധേയയായ വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് സാധ്വി പ്രാചി ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ രംഗത്ത്. സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് താന്‍ 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് സാധ്വി പ്രാചി രംഗത്തെത്തിയിരിക്കുന്നത്.

സാക്കിര്‍ നായിക് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് പറഞ്ഞ സാധ്വി എല്ലാ ഇസ്ലാമിക ഗുരുക്കന്മാരെയും കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. സാക്കിര്‍ നായിക്ക് പണ്ഡിതന്‍ ചമഞ്ഞു തീവ്രവാദം വളര്‍ത്തുകയാണ്. ആരെങ്കിലും സൗദി അറേബ്യയില്‍ പോകുന്നുണ്ടെങ്കില്‍ സാക്കിര്‍ നായിക്കിന്റെ തല വെട്ടിയെടുത്ത് ഭാരതത്തില്‍ കൊണ്ട് വന്നാല്‍ താന്‍ 50 ലക്ഷം രൂപ നല്‍കുമെന്ന് സാധ്വി സ്വകാര്യ ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :