സാക്കിര്‍ നായിക്കിനെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ബംഗ്ലാദേശ് പത്രം; തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദിക്കുന്നതായും പത്രം

പത്രവാര്‍ത്തയില്‍ പരാമര്‍ശിച്ച കാര്യങ്ങല്‍ വസ്തുതകള്‍ മാത്രമായിരുന്നുവെന്നും ഇക്കാര്യത്തില്‍ സാക്കിര്‍ നായിക്കിന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ഖേദിക്കുന്നതായും പത്രം വ്യക്തമാക്കി.

ന്യൂഡല്‍ഹി| priyanka| Last Modified ചൊവ്വ, 12 ജൂലൈ 2016 (08:27 IST)
ധാക്ക റസ്റ്റോറന്റ് ഭീകരാക്രമണത്തിനു മുസ്ലീം പണ്ഡിതന്‍ സാക്കിര്‍ നായിക്ക് പ്രേരണയായെന്നും തങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ബംഗ്ലാദേശ് ദിനപത്രം ദ് ഡെയ്‌സി സ്റ്റാര്‍. പത്രവാര്‍ത്തയില്‍ പരാമര്‍ശിച്ച കാര്യങ്ങല്‍ വസ്തുതകള്‍ മാത്രമായിരുന്നുവെന്നും ഇക്കാര്യത്തില്‍ സാക്കിര്‍ നായിക്കിന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ഖേദിക്കുന്നതായും പത്രം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച യുട്യൂബില്‍ നടത്തിയ വിഡിയോ സന്ദേശത്തില്‍ ബംഗ്ലാദേശ് ദിനപത്രം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് സാക്കിര്‍ നായിക്ക് ആരോപിച്ചിരുന്നു. കഫേ ഭീകരാക്രമത്തില്‍ പങ്കെടുത്ത ഭീകരന് സാക്കിര്‍ നായിക്ക് പ്രേരണയായെന്ന റിപ്പോര്‍ട്ട് എടുത്തുപറഞ്ഞായിരുന്നു നായിക്കിന്റെ വിമര്‍ശനം. താന്‍ പ്രേരണയായെന്ന ആരോപണം ബംഗ്ലാദേശ് സര്‍ക്കാര്‍ പിന്‍വലിച്ചെന്നും നായിക്ക് പറഞ്ഞു.

റിപ്പോര്‍ട്ടിന് ആധാരമായ എന്തെങ്കിലും ശ്രോതസ്സുകള്‍ വെളിപ്പെടുത്താനും നായിക്ക് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് പത്രം വിശദീകരണം നല്‍കിയത്. നായിക്കിന്റെ വീക്ഷണങ്ങള്‍ അദ്ദേഹം ഉദ്ദേശിക്കാത്ത വഴികളിലേക്ക് യുവാക്കള്‍ വിശകലനം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട് എന്നും ഭീകരനു പ്രേരണയായി എന്നാരോപിച്ചിട്ടില്ലെന്നും പത്രം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :