സാക്കിര്‍ നായിക്ക് നാളെ സ്‌കൈപ്പ് വഴി മാധ്യമങ്ങളോട് സംസാരിക്കും

സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ള ചില പ്രമുഖ വ്യക്തികളും അദ്ദേഹത്തോടൊപ്പം മാധ്യമങ്ങളെ കാണുമെന്ന് നായിക്കിന്റെ വക്താക്കള്‍ അറിയിച്ചു.

മുംബൈ| priyanka| Last Modified ബുധന്‍, 13 ജൂലൈ 2016 (14:50 IST)
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റെസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായെന്ന് ബംഗ്ലാദേശ് ആരോപിച്ച മതപണ്ഡിതനും പ്രാസംഗികനുമായ സാക്കിര്‍ നായിക് നാളെ മാധ്യമങ്ങളെ കാണും. സൗദി അറേബ്യയിലാണ് നായിക്ക് ഇപ്പോഴുള്ളത്. അതിനാല്‍ സ്‌കൈപ്പ് വഴിയായിരിക്കും മാധ്യമങ്ങളെ കാണുക. സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ള ചില പ്രമുഖ വ്യക്തികളും അദ്ദേഹത്തോടൊപ്പം മാധ്യമങ്ങളെ കാണുമെന്ന് നായിക്കിന്റെ വക്താക്കള്‍ അറിയിച്ചു.

ബംഗ്ലാദേശിലെ ധാക്കയില്‍ ആക്രമണം നടത്തിയ ഭീകരരില്‍ ചിലര്‍ക്കു പ്രചോദനമായത് സാക്കിറിന്റെ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങളാണെന്ന് ബംഗ്ലാദേശ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിവിധ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവര്‍ത്തികളും പരിശോധിച്ച് വരികയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നായിക്കിനോട് ആരും വിശദീകരണം തേടിയിട്ടില്ലെന്ന് നായിക്കിന്റെ വക്താക്കള്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :