വേദി ശരിയായില്ല; സാക്കീര്‍ നായിക് മാധ്യമങ്ങളെ കാണുന്നത് റദ്ദാക്കി

നാലു ഹോട്ടലുകളില്‍ വാര്‍ത്താ സമ്മേളനത്തിന് വേദി ആവശ്യപ്പെട്ടെങ്കിലും അവസാന നിമിഷം റദ്ദാക്കിയിരുന്നു.

മുംബൈ| priyanka| Last Modified വ്യാഴം, 14 ജൂലൈ 2016 (09:42 IST)
ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക് ഇന്ന് സ്‌കൈപ് വഴി മാധ്യമങ്ങളെ കാണുന്നത് റദ്ദാക്കി. മുംബൈയിലെ വേദി സംബന്ധിച്ച് അനിശ്ചിതത്വത്തിലായതാണ് വാര്‍ത്താസമ്മേളനം റദ്ദാക്കാന്‍ കാരണം. നാലു ഹോട്ടലുകളില്‍ വാര്‍ത്താ സമ്മേളനത്തിന് വേദി ആവശ്യപ്പെട്ടെങ്കിലും അവസാന നിമിഷം റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസം സൗദിയില്‍ നിന്ന് തിരിച്ച് മുംബൈയിലേക്കെത്തേണ്ടിയിരുന്ന സാക്കിര്‍ നായിക്ക്, അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു.

ബംഗ്ലാദേശിലെ ധാക്കയില്‍ ആക്രമണം നടത്തിയ ഭീകരരില്‍ ചിലര്‍ക്കു പ്രചോദനമായതു സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാണെന്നായിരുന്നു ബംഗ്ലാദേശിന്റെ ആരോപണം. ഈ പശ്ചാത്തലത്തില്‍ വിവിധ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളും കൃതികളും പരിശോധിച്ചുവരികയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :