ന്യുഡല്‍ഹി|
Last Modified ബുധന്‍, 7 ജനുവരി 2015 (18:21 IST)
വിവാദ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയ്ക്ക് തീരുമാനം. വൈ കാറ്റഗറി സുരക്ഷയൊരുക്കാന്‍ കേന്ദ്ര തീരുമാനം.
ഇതോടെ സായുധരായ കമാന്‍ഡോകള്‍ അടക്കം പതിനൊന്ന് സുരക്ഷാഭടന്മാന്‍ സാധ്വിയുടെ
സുരക്ഷ ഉറപ്പാക്കാന്‍ സാധ്വിയ്ക്കൊപ്പമുണ്ടാകും. സ്വാധിയുടെ മണ്ഡലമായ ഫത്തേപുരില്‍ രാഷ്ട്രീയ സംഘര്‍ത്തിനിടെ വെടിവയ്പ് നടന്നതും
ഇതുകൂടാതെ വിവാദ പ്രസ്താവനയെത്തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനം.
ഇതുകൂടാതെ അയോധ്യയിലെ രാംജന്മഭൂമി ന്യാസ് വര്‍ക്കിംഗ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസിനും സുരക്ഷയൊരുക്കാന്‍ തീരുമാനമായിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രി ഹരിഭായ് പര്‍തിഭായ് ചൗധരിയുടെ സുരക്ഷ ഇസഡ് കാറ്റഗറിയാക്കി മാറ്റിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.