പാട്ന|
Last Modified തിങ്കള്‍, 5 ജനുവരി 2015 (15:33 IST)
ബീഹാറില്‍ ട്രെയിനില്‍ കവര്‍ച്ച നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കവര്‍ച്ചക്കാരെ ഭയന്ന് ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ആരോപണം. ബിഹാറിലെ ജാമുയി ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ടാറ്റ- ഛാപ്ര എക്‌സ്പ്രസിലാണ് കവര്‍ച്ച നടന്നത്.
ആയുധധാരികളായ 15 പേര്‍ ചേര്‍ന്ന് ട്രെയിനിന്റെ നാലു കോച്ചുകളിലെ യാത്രക്കാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. സംഭവത്തില്‍ കവച്ച തടയുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് യാത്രക്കാര്‍ ആരോപിച്ചു. കഴിഞ്ഞ ഇതേ പ്രദേശത്ത്
ട്രെയിനില്‍ സമാനരീതിയില്‍ മൂന്നു മോഷണങ്ങള്‍ നടന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.