ഇന്ത്യക്ക് ഒരു വനിത ചീഫ് ജസ്റ്റിസ് വരാനുള്ള സമയമായി: ചീഫ് ജസ്റ്റിസ് എഎസ് ബോബ്‌ഡെ

ശ്രീനു എസ്| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (17:37 IST)
ഇന്ത്യക്ക് ഒരു വനിത ചീഫ് ജസ്റ്റിസ് വരാനുള്ള സമയമായെന്ന് ജസ്റ്റിസ് എഎസ് ബോബ്‌ഡെ. വുമണ്‍ ലോയര്‍ അസോസിയേഷനില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വീട്ടുകാര്യങ്ങള്‍ നോക്കുന്നതിനുവേണ്ടിയാണ് പല വനിതകളും ജഡ്ജാകാനുള്ള അവസരം നിഷേധിക്കുന്നത്. ജുഡിഷ്യറിയില്‍ 11ശതമാനം മാത്രമേ വനിതകള്‍ക്ക് ജോലി ഉള്ളുവെന്നും ജഡ്ജിമാരായി ഹൈക്കോടതികളില്‍ നിയമിക്കാന്‍ വിളിക്കുമ്പോള്‍ ഒഴിഞ്ഞു മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് വനിതകള്‍ ഉള്ളത്. വനിതാ ജഡ്ജിമാരെ നിയമിക്കുന്നതിന് ഓരോ കോളീജിയവും ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :