സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: എസ്എ ബോബ്‌ഡെയ്ക്ക് പിൻഗാമിയായി ജസ്റ്റിസ് എൻ വി രമണ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (12:33 IST)
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി എൻവി രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ശുപാർശ ചെയ്‌തു. ഏപ്രിൽ 23-ന് എസ്.എ.ബോബെഡെ വിരമിക്കാനിരിക്കേയാണ് പിൻഗാമിയായി എൻ.വി.രമണയെ തീരുമാനിച്ചത്. പിൻഗാമിയുടെ പേര് ശുപാർശ ചെയ്യാൻ കഴിഞ്ഞ ആഴ്‌ച്ച കേന്ദ്രസർക്കാർ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും സീനിയർ ജഡ്‌ജിയാണ് എൻവി രമണ. 2022 ആഗസ്റ്റ് വരെ അദ്ദേഹത്തിന് സർവീസ് ബാക്കിയുണ്ട്. 2014ലാണ് രമണ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :