1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gambhir contributes one crore for ram temple

രാമക്ഷേത്രത്തിനായി ഒരു കോടി രൂപ സംഭാവന നൽകി ഗൗതം ഗംഭീർ

അയോധ്യ
അയോധ്യയിലെ രാമക്ഷേത്ര‌നിർമാണത്തിനായി ഒരു കോടി രൂപ സംഭാവന നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമാണ് മഹത്തായ രാമക്ഷേത്രമെന്ന് ഇതിനായി ഞാനും കുടുംബവും ഒരു കോടി സംഭാവന നൽകുന്നുവെന്നും ഗംഭീർ പറഞ്ഞു.
 
വർഷങ്ങൾ നീണ്ട നിയമയുദ്ധം അവസാനിച്ചു. അയോധ്യയിലെ ക്ഷേത്രം സമാധാനത്തിനും ഐക്യത്തിനും വഴിയൊരുക്കും. ക്ഷേത്രമെന്ന ഉദ്യമത്തിന് എന്റെ എളിയ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം രാമക്ഷേത്ര നിർമാണത്തിന് പണം സ്വരൂപിക്കാൻ ഡൽഹിയിലെ ബിജെപി ഘടകം പ്രചാരണമാരംഭിച്ചു. വീടുകളിൽ നിന്ന് 10,100,1000 രൂപകളുടെ കൂപ്പണുകൾ നൽകി പണം സ്വരൂപിക്കാനാണ് പരിപാടി.
അടുത്ത ലേഖനം
കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടുത്തം; 5 മരണം