കലാലയങ്ങള്‍ ഇടതുപക്ഷ ആശയങ്ങളാല്‍ ബുദ്ധിമുട്ടുകയാണെന്ന് ആര്‍‌എസ്‌എസ് മുഖപത്രം

VISHNU N L| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (15:25 IST)
കലാലയങ്ങള്‍ ഇടതുപക്ഷ ആശയങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണെന്ന് ആര്‍‌എസ്‌എസ് മുഖപത്രം ഓര്‍ഗനൈസര്‍. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയെ നിരോധിച്ച സംഭവത്തോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന രീതിയിലാണ് ഓര്‍ഗനൈസറില്‍ ലേഖനം വന്നിരിക്കുന്നത്. ലേഖനത്തില്‍ സംഭവവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എടുത്ത നടപടുകളേയും വിമര്‍ശിക്കുന്നുണ്ട്.

സ്ഥാപനത്തിന്റെ അനുവാദമില്ലാതെ അതിന്റെ പേരുപയോഗിക്കുന്നത് അച്ചടക്ക ലംഘനമാണ്. ഇത് ചോദ്യം ചെയ്യാനുള്ള അധികാരം സ്ഥാപനത്തിനുണ്ട്. അംബേദ്കര്‍ പെരിയോര്‍ സ്റ്റഡി സര്‍ക്കിള്‍ പോലെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും ഫോറങ്ങളും ഹിന്ദുത്വത്തിനും ഇന്ത്യയ്ക്കും എതിരായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയെ നിരോധിക്കുന്നത് അംഗീകരിക്കാനാകില്ല. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ ഒരു തരത്തിലുള്ള നിരോധനങ്ങളും സംഘടനയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയിട്ടില്ല- ലേഖനം പറയുന്നു.

അംബേദ്കറുടെ പേരില്‍ കപടതയുടെ മുഖം മൂടി അണിഞ്ഞവര്‍ക്കെതിരെയുള്ള വിമര്‍ശനം എന്ന നിലയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംബേദ്കറിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :