മുഖം മിനുക്കാന്‍ തന്ത്രവുമായി ആര്‍‌എസ്‌എസ് എത്തി, കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷയില്‍

നാഗ്പൂര്‍| VISHNU N L| Last Modified തിങ്കള്‍, 18 മെയ് 2015 (16:35 IST)
അധികാരത്തിലെത്തിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായതിനു പിന്നാലെ ആര്‍‌എസ്‌എസ് നേതൃത്വം കേന്ദ്രമന്ത്രിമാരുമായും ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നു. സര്‍ക്കാരിന്റെ പ്രതിഛായ മോശമാണെന്നും രാഷ്ട്രീയമായ തിരിച്ചടി നേരിടേണ്ടിവരും എന്നും ബിജെപി നേതൃത്വത്തിന് ആര്‍‌എസ്‌എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത്ഷായും ബിജെപി നേതാക്കളും മന്ത്രിമാരും ആര്‍‌എസ്‌എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.

മോഡി സര്‍ക്കാറിന് വാഗ്ദാനംചെയ്ത ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് ആക്ഷേപമുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ രാഷ്ട്രീയ തിരിച്ചടി നേരിടുമെന്ന് നെതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ആര്‍‌എസ്‌എസ് തലവന്‍ മോഹന്‍ ഭാഗത് കേന്ദ്രമന്ത്രിമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ തുടങ്ങുന്നതായാണ് വാര്‍ത്തകള്‍. വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിനുമുമ്പ് കാര്യമായി പ്രവര്‍ത്തിക്കാനും മുഖംമിനുക്കാനുമാണ് ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :